2
October
Monday
12:36 AM

13o

LIGHT RAIN
STORY

വീടിന്റെ ഐശ്വര്യം 

ബിനു ഇടപ്പാവൂര്‍


 

 

 

 ആ വീടിന്റെ അടുത്തുള്ള  മരക്കൊമ്പില്‍ കൂടുകൂട്ടി താമസിച്ചിരുന്ന രണ്ടു കാക്കകള്‍

ഒരു യാത്ര പോകുവാന്‍ തീരുമാനിച്ചു. വീട്ടിലെ ഐശ്വര്യമുള്ള 'അമ്മ തരുന്ന ചോറും

മറ്റും കഴിച്ചായിരുന്നു  അവ താമസിച്ചിരുന്നത്. പേരക്കുട്ടിയെ താരാട്ടു

പടിയുറക്കുന്ന, സന്ധ്യനാമം  ഉച്ചത്തില്‍ പാടുന്ന ആ അമ്മയെ ആ കാക്കകള്‍ ഒത്തിരി

സ്‌നേഹിച്ചിരുന്നു. അമ്മയും മകന്റെ ഭാര്യയും മാത്രമായിരുന്നു ആ വീട്ടില്‍ .

 

'എത്ര ഐശ്വര്യമുള്ള വീട് 'ആ കാക്കകള്‍ പറയുമായിരുന്നു .

അവര്‍ യാത്ര തിരിച്ചു. നദികള്‍ താണ്ടി, ഒരു പുതിയ സ്ഥലങ്ങള്‍ പിന്നിലാക്കി അവ പറന്നു.

 

രണ്ടു വര്‍ഷത്തിന് ശേഷം ആ കാക്കകള്‍ തിരിച്ചുവന്നു

 

'ഭാഗ്യം, കൂട് അതുപോലെ ഉണ്ട്' പക്ഷെ ആ വീട്ടില്‍ അനക്കമില്ലലോ . താരാട്ടുപാട്ടും

സന്ധ്യാനാമവും ഇല്ല ' എന്തുപറ്റി ?

രാത്രിയായപ്പോള്‍ കുട്ടിയുടെ കരച്ചില്‍ , അമ്മയുടെ ശകാരം, മദ്യത്തില്‍

കുതിര്‍ന്ന അച്ഛന്‍ന്റെ വാക്കുകള്‍ .പൊട്ടിപ്പോയ പട്ടത്തിന്റെ അവസ്ഥ.

 

പക്ഷെ ആ വീട്ടിലെ മുത്തശ്ശിയുടെ ശബ്ദം എവിടെപ്പോയി ?

 

ആ ശബ്ദം മരണം കൊണ്ടുപോയോ ?

അതോ ഏതെങ്കിലും വൃദ്ധസദനത്തിന്റെ ചുമരുകളില്‍ ലയിച്ചിരിക്കുമോ ? 

  മനസ്സ് മീഡിയ.