KAVITHAKAL

മോക്ഷം

ബഷീര്‍ കാവശ്ശേരി


കനലെരിഞ്ഞടങ്ങിയില്ല
ഇനിയുമാ മാനസത്തിന്‍..
വിങ്ങുന്നൂ, നീറിപ്പുകയുന്നൂ ഇപ്പോഴും..
എന്നെങ്കിലും അണഞ്ഞിടുമാ 
കനലിന്റെ നീറ്റല്‍,
അന്നൊരു പിടിച്ചാരമായ്
തീരുമാ വേദനകളൊക്കെയും..

പിന്നെയൊരിക്കല്‍ ഒരു ചെറുകാറ്റില്‍
പറന്നുയരുമത് വാനോളം..
അന്നൊരു നാളില്‍
ശാന്തിയണയുമാ ആത്മാവും..
ഇനിയുമൊരു നീറ്റലായ് താഴെയിറങ്ങാതെ,
പാറി നടക്കട്ടെയവ വാനിലുടനീളം .. മനസ്സ് മീഡിയ