KAVITHAKAL

കാത്തിരിപ്പ്

ഫിജി ജീജി


സുഗന്ധം നിറച്ചു വച്ചിങ്ങനെ
ഞാനെത്രയായി
നിനക്കായീ കാത്തിരിപ്പ്...?

പൂക്കളത്രയും ചുറ്റിലും
ഉറക്കമായത് നീ കണ്ടില്ലേ?
നോക്ക്, ഈ മഴ താഴെയെത്തും മുന്‍പേ
നീ എത്തണം,
കണ്ടില്ലേ മേഘങ്ങളിങ്ങനെ
ധൃതി വയ്ക്കുന്നത്...?
ഓരോ തുള്ളികളും 

ഈ പൂക്കളെയത്രയും
ചുംബിച്ചുണര്‍ത്തും 
അവരത്രയും കണ്ണു മിഴിച്ച്
നിന്നെ കണ്ടു പിടിക്കും,അപ്പോള്‍
പിന്നെ, നിനക്കൊരു രഹസ്യ ചുംബനം
ഞാനെങ്ങിനെ നല്‍കും....?

ഇതാണ്, നിന്റെയീ അലസഗമനമാണ്
എന്റെയീ കാത്തിരിപ്പിന്റെ ചക്രവാളങ്ങള്‍ക്ക്
അതിരുകളില്ലാതെയാക്കുന്നത്.... മനസ്സ് മീഡിയ