KAVITHAKAL

പ്രിയതമന്‍ വരും നേരം...

ഫിജി ജീജി


മഴ മേഘങ്ങളേ, 
നിങ്ങളാണെന്നെയിങ്ങനെ
പ്രണയിനിയാക്കുന്നത്.....

ഇരുള്‍ മേഘങ്ങളെ, 
കൊണ്ടുപോവുക എന്റെയീ 
മേഘ സന്ദശം, പെയ്യുക അവനിലേക്ക്
ഞാന്‍ അയച്ചതെന്ന് പറയുക

ഓര്‍മ്മകളില്‍ പെയ്തു നനഞ്ഞവന്‍
എന്നെ തിരഞ്ഞിറങ്ങട്ടെ
കുളിര്‍ന്ന് തളര്‍ന്നവന്‍
എന്നിലെത്തും മുന്‍പേ
തുന്നിയെടുക്കട്ടെ ഞാന്‍,
അവനു ചൂടേറ്റ് പുതച്ചുറങ്ങാനൊരു
വേനല്‍പ്പൂക്കള്‍ തുന്നിയ
വര്‍ണ്ണ കമ്പളം..... മനസ്സ് മീഡിയ