KAVITHAKAL

മരണം

നീതു സുരേന്ദ്രന്‍


രാവില്‍ വീണുടയും ജലകണമായ്
എന്‍മോഹങ്ങള്‍ മായവേ
ഏകാന്ത തന്‍ കനല്‍കാറ്റ്
എന്നെ പുണരവെ......

നിന്റെ കാലൊച്ചക്കായ് കാതോര്‍ക്കും
നിന്‍ കളിതോഴന്‍ ഞാന്‍
കനലെരിയും നെഞ്ചിനുള്ളില്‍
മഴയായ് നീ പെയ്തിറങ്ങിയാലും
നീറിടും എന്നിടനെഞ്ചില്‍
നിന്‍മൃദുല കരങ്ങളാല്‍ തലോടിയാലും 
നിന്‍ മടിയില്‍ തല ചായ്ച്ച് കിടക്കട്ടെ ഞാന്‍
ഒരിക്കലും ഉണരാത്ത ഉറക്കത്തിനായ്.... മനസ്സ് മീഡിയ