KAVITHAKAL

പ്രണയ മലര്‍

Ancy Antu


വിടര്‍ന്ന പുഷ്പമായ് നീ
തേനുണ്ണും ശലഭമായ് ഞാന്‍
ഹിമകണം പുല്‍കി നീ 
ഇളംകാറ്റിലാടി നില്‍ക്കവേ..
ഒരുനാള്‍ പാറി പറന്നിരുന്നു ഞാന്‍ നിന്നില്‍

ദിനങ്ങളോരോന്നായ് പൊഴിയവേ
പ്രണയത്തിന്‍ നൂലിഴകളാല്‍ നമ്മളൊന്നായതും
ഇനി നമ്മളൊന്നെന്ന് എന്‍ മനം മന്ത്രിച്ചതും
നീയറിഞ്ഞിരുന്നോ...
പൂവിന്‍ നൊമ്പരങ്ങളോതി നീ വാടിടുമ്പോള്‍ 
തഴുകിയുണര്‍ത്തും കാറ്റിനൊപ്പം
സ്‌നേഹ ചുംബനമേകി ഞാന്‍..

പുലര്‍കാലവേളയില്‍ പുഞ്ചിരി തൂകി നീ
എനിയ്ക്കായ് കാത്തുവച്ചിടും മധു നുകരാന്‍ 
വന്നിരുന്നു ഞാന്‍ നിന്‍ ചൊടികളില്‍
സ്‌നേഹാമൃതം നുകര്‍ന്ന് നമ്മളൊന്നായിടുവാന്‍... മനസ്സ് മീഡിയ