KAVITHAKAL

പ്രമുഖര്‍

ബിനു ഇടപ്പാവൂര്‍


ഇതെല്ലം ഒരു നിമിത്തമാകാം
എല്ലാം പ്രമുഖര്‍.
നീല ചുരിദാറിട്ട്
പട്ടിണിയുടെ ആത്മാവിനെ പേറുന്ന
പൂച്ച കണ്ണുള്ള പെണ്‍കുട്ടിയുടെ
പേര് മാത്രം വെളിച്ചം കണ്ടു.

ഭരണാധികാരി
കടല്‍ക്കരയിലെ
നനഞ്ഞ മണലില്‍ പ്രമുഖരുടെ
പേരെഴുതിയിട്ടു തിരമാലയെ കാത്തിരുന്നു.

ദൈവം
കണക്കു പുസ്തകം തുറന്ന്
പ്രമുഖരുടെ പേരുവെട്ടി
പാപികള്‍ എന്നെഴുതി.
ശമ്പളം കൊടുക്കുവാന്‍
തയ്യാറെടുക്കുന്നു. മനസ്സ് മീഡിയ