KAVITHAKAL

സൗന്ദര്യം

ബിനു ഇടപ്പാവൂര്‍


ആര്‍ക്കാണ്
സൗന്ദര്യം കൂടുതല്‍ ?
രാത്രിയും പകലും
തമ്മില്‍ തര്‍ക്കമായി.

വാക്ക് തര്‍ക്കം
രൂക്ഷം,

ഉടയതമ്പുരാന്
ദേഷ്യം വന്നു.
അലമുറയിട്ട്
ഉറക്കെ പറഞ്ഞു

'സൂര്യനില്ലാതെ
പകലിനു എന്ത് സൗന്ദര്യം ?
അമ്പിളിയും താരകങ്ങളും
ഇല്ലാത്ത രാത്രിക്ക്
എന്ത് സൗന്ദര്യം ? '

ഒറ്റയ്ക്ക്
നിങ്ങള്‍ നിങ്ങളാകുന്നില്ല. മനസ്സ് മീഡിയ