KAVITHAKAL

ഗജാ ചുഴലിക്കാറ്റ്; ഇടുക്കില്‍ കനത്ത മഴ


ഇടുക്കി: ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിച്ചുവരുന്ന ഗജ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി മാറിയതോടെ ഇടുക്കിയില്‍ വീണ്ടും ശക്തമായ മഴ. രാവിലെ നേരിയതോതില്‍ ആരംഭിച്ച മഴ ഉച്ചയോടെ ശക്തമായി. ദേശീയപാതയില്‍ വെള്ളം കയറിയിട്ടുണ്ട്.മഴ ശമിക്കാത്തതിനാല്‍ തോട്ടം മേഖല വലിയ ആശങ്കയിലാണ്. വ്യാഴാഴ്ച രാത്രിയോടെ നേരിയ തോതില്‍ ആരംഭിച്ച മഴ ഇന്ന് ഉച്ചയോടെ ശക്തമാകുകയായിരുന്നു. കൊച്ചിധനുഷ് കോടി ദേശീയപാതയിലെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പഴയ മൂന്നാറില്‍ ദേശീയ പാതയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നത് ഗതാഗത തടസത്തിന് ഇടയാക്കി.മൂന്നാര്‍  ഉടുല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവാരക്ക് സമീപം നിര്‍മ്മിച്ച താല്കാലിക പാലത്തിന് കേടുപാടുകള്‍ സംഭവിച്ചു. വട്ടവടയില്‍ ഉരുള്‍പ്പൊട്ടി മുന്‍ പഞ്ചായത്ത് അംഗമടക്കം കുടുങ്ങി. കനത്ത മഴയില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും ഏഴ് വീടുകള്‍ ഭാഗികമാകും തകര്‍ന്നു.ഏക്കറുകണക്കിന് കൃഷി നശിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. ആവശ്യമെങ്കില്‍ ദുരിതാശ്വസ ക്യാമ്പുകള്‍ തുറക്കുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പറഞ്ഞു. ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴ തോട്ടം മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്.പ്രളയത്തില്‍ നശിച്ച റോഡുകളും മറ്റും പൂര്‍ണ്ണ സ്ഥിതിയില്‍ എത്തിക്കുന്നതിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുബോള്‍ പ്രതീക്ഷിക്കാതെയെത്തിയ മഴ വിറങ്ങലിച്ചിരിക്കുകയാണ് തൊഴിലാളികള്‍.മനസ്സ് മീഡിയ