KAVITHAKAL

ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്ര മുന്നറിയിപ്പെന്ന് സര്‍ക്കാര്‍



കൊച്ചി:ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്രമുന്നറിയിപ്പെന്ന് സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഹൈക്കോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.അതിനിടെ ശബരിമലയില്‍ പോകാന്‍ സ്ത്രീകളുടെ വ്രതം 21 ദിവസമായി കുറയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കാന്‍ തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്രതശുദ്ധി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മള്ളിയൂര്‍ സ്വദേശി നാരായണന്‍ പോറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരുംവരെ ശബരിമലയിലെ യുവതീ പ്രവേശം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി..മനസ്സ് മീഡിയ