KAVITHAKAL

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍; ഇന്ത്യന്‍ യുവാവിന് അമേരിക്കയില്‍ തടവ്‌


ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചതിന് അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിന് നാല് വര്‍ഷം തടവ്. അഭിജിത്ത് ദാസ് (28)എന്ന യുവാവിനാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ കൈയ്യില്‍ നിന്ന് 1000ത്തോളം കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ കണ്ടെത്തിട്ടുണ്ട്.പൊലീസ് അഭിജിത്തിന്റെ  വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ കുട്ടികളുടെ  1000 ത്തോളം അശ്ലീല ചിത്രങ്ങളും 380 ല്‍ പരം അശ്ലീല വീഡിയോകളും ഉള്‍പ്പെടുന്നു. കുട്ടികളെ  വീഡിയോകളും ചിത്രങ്ങളും കാണിച്ച് തനിക്ക് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഇയാള്‍  ഭീഷണിപ്പെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിതരണം, സ്വീകരണം, കൈവശം വയ്ക്കല്‍ എന്നിവ യുഎസില്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിത്തിനെ യുഎസ് പൊലീസ് പിടികൂടുന്നത്.മനസ്സ് മീഡിയ