ARTICLE

കാരുണ്യത്തിന്റെ കാനോന്‍

 

തോമാസ് മാത്യു കടവില്‍


കഴിഞ്ഞ ആറു വര്‍ഷമായി കാത്തിരുന്ന  ആംനസ്റ്റി വന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക്  അതിരറ്റ സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ദിനങ്ങളാണ് കടന്നു പോകുന്നത്. കുവൈറ്റിലെ ഇന്ത്യന്‍  എംബസ്സി പരിസരം  ഏതാണ്ട് അന്‍പതില്പരം സന്നദ്ധ പ്രവര്‍ത്തകരുടെ സഹജീവി സ്‌നേഹത്തിന്റെ ഉഷ്മളതയില്‍ എല്ലാ ദിനവും  ജനുവരി 29 ാം തീയതി മുതല്‍ ഒരു ഉത്സവ ഛായയിലാണ്.  പുറത്തെ തണുപ്പില്‍ വെയിലിന്റെ  ഇളം ചൂടില്‍ കൈ മെയ് മറന്നു പണിയെടുക്കുന്ന വോളന്റിയര്‍മാര്‍ ഉള്ളില്‍ തീയും കണ്ണുനീര്‍ ചാലുകള്‍ കീറി ദിനരാത്രങ്ങള്‍ കഴിച്ചു മ്ലാന വദനരായി എത്തുന്ന ഇന്ത്യക്കാരുടെ ആശ്വാസവും , പ്രതീക്ഷയും ഉത്സാഹവും പകര്‍ന്നു നല്‍കുന്നു.    അവരുടേതല്ലാത്ത കാരണത്താല്‍ ' 'നിയമ വിരുദ്ധരാക്കപ്പെട്ടവര്‍ 'ഉത്കണ്ഠയോടെ പ്രകടമായ ഭയവും ദൈനതയുമായി, ഇന്ത്യയിലെ വിവിധ  സംസ്ഥാനത്തിലുള്ള തൊഴിലാളികള്‍,  അതിരാവിലെ തന്നെ ഇന്ത്യന്‍ എംബസ്സി അങ്കണത്തില്‍ എത്തി ക്യൂ നില്കുകയായി.  അപരന്റെ സങ്കടത്തെ കണ്ടറിഞ്ഞ് തൊട്ടാശ്വസിപ്പിക്കുവാന്‍ ഒരു കൈത്താങ്ങായി മാറുവാന്‍  എത്തിയ എല്ലാ സന്നദ്ധപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.

 

സ്വാതന്ത്ര്യത്തിലേക്കു കുതിക്കാന്‍ അണപൊട്ടി ഒഴികിയെത്തിയവരെ നിയന്ത്രിച്ച് സമാശ്വസിപ്പിച്ചു ഒരു അനിഷ്ടവും വരാതെ മുഴുവന്‍ ആളുകളുടെയും എമര്‍ജന്‍സി സര്‍ട്ടിവിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ച് ആശ്വാസത്തോടെ പറഞ്ഞയക്കാന്‍  പാടുപെട്ട എംബസ്സി ഉദ്യോഗസ്ഥന്മാരും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരും പ്രസംശ  അര്‍ഹിക്കുന്നു. 

 

ഔട്ട് പാസ്സെടുത്താല്‍ പിന്നെ ഫിംഗര്‍ പ്രിന്റിങ് എന്ന കടമ്പയെക്കുറിച്ചാണ് വരുന്നവരുടെയെല്ലാം ആവലാതിയും വേവലാതിയും. ഇപ്പോള്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് നല്‍കുന്ന 'വെള്ള പാസ്‌പോര്‍ട്ട്' എല്ലാവിധ ക്‌ളീയറന്‍സും ഉള്ളതാണ്.  പാസ്‌പോര്‍ട്ട് വാങ്ങി നേരെ ടിക്കറ്റ് എടുത്ത്  ഒരു നിമിഷം വൈകാതെനാടുപിടിക്കുക മാത്രം ചെയ്യുക. ആംനസ്റ്റി തീരാന്‍ ഇനിയും ഉള്ളത് 16 ദിവസങ്ങള്‍ മാത്രം.എംബസ്സിയില്‍ ഇതുവരെ എത്തി ഔട്ട് പാസ്സിന് അപേക്ഷ നല്‍കിയവര്‍ 8000 കടന്നു.കുവൈറ്റ് സര്‍ക്കാര്‍ കണക്കനുസരിച്ച് അനധികൃതമായി കുവൈറ്റില്‍ തങ്ങുന്നത് 30000 പേര്‍ . വരും  ദിനങ്ങളില്‍ ബാക്കിയുള്ളവരും തങ്ങളുടെ കുടിയേറ്റ രേഖകള്‍ ശരിപ്പെടുത്തുമെന്നാണ് കരുതുന്നത്. 

 

ഇപ്രാവശ്യത്തെ ആംനെസ്റ്റിക് 'നല്ല റിലാകസെഷനാ'ണുള്ളത് . അനധികൃതമായി തങ്ങുന്ന മുഴുവന്‍ പേരും ആനുകൂല്യം നേടിയെടുക്കാനായി കുവൈറ്റിലെ എമിഗ്രെഷന്‍ ഓഫിസുകള്‍ അവധി ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം പ്രവര്‍ത്തിക്കുന്നു. ഒപ്പം എംബസിയും. 

ഇന്ത്യക്കാരനാണെന്നു തെളിയിക്കാന്‍  കൈവെള്ളയിലെ  രേഖയല്ലാതെ മറ്റൊന്ന് മില്ലാത്ത വരുന്നവരെ  ഫിംഗര്‍ പ്രിന്റിങ്എന്ന കടമ്പ കടത്താന്‍  പ്രത്യേക ഏര്‍പ്പാടുകളാണ് ചെയ്തിട്ടുള്ളത്.  ഇന്ന് രണ്ട് ബസ്സു നിറയെ സ്ത്രീകളെയാണ് ഫിംഗര്‍ പ്രിന്റിങ്ങിനായി എംബസ്സി കൊണ്ടുപോയത്. ഒട്ടു മിക്കവാറും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവര്‍.  മുന്‍ കാലങ്ങളിലെ ഫിംഗര്‍ പ്രിന്റോഗ് ദുരിതങ്ങളും ദുരന്തങ്ങളും  ഓര്‍ത്തപ്പോള്‍ മനസസറിയാതെ മന്ത്രിച്ചു ഇവര്‍ ഭാഗ്യവതികള്‍. 

 

ഫിങ്കറിനെ കുറിച്ച് പറയുമ്പോള്‍ ഇന്ന് നടന്ന ഒരു സംഭവം പറയാതെ വയ്യ. ആന്ധ്രാ യുവതിയും യുവാവും ഒരു പാസ്‌പോര്‍ട്ടുമായി വന്നു. പാസ്‌പോര്‍ട്ട് യുവതിയുടെതാണ്. പരിശോധനയില്‍ കാലാവധി  2024. സ്‌പോണ്‍സര്‍ മനാസാഫര്‍ ഇട്ടിട്ടുണ്ട്. ചാടിപ്പോയതിന്റെ പേരില്‍.  നിങ്ങള്‍ക്ക് ഈ പാസ്‌പോര്‍ട്ടുമായി ടിക്കറ്റു എടുത്ത്  നാട്ടിലേക്കു പോകാം. ഞാന്‍ വിശദമായി പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. ഇത് പലപ്രാവശ്യം ആവര്‍ത്തിച്ചു പറയേണ്ടി വന്നു. പിന്നെയും സംശയം അവര്‍ക്കു ബാക്കി. യുവാവ് ചോദിച്ചു  ' ഫിംഗര്‍ നഹി ചാഹിയെ' . അപ്പോള്‍ അവരുടെ സംശയ നിവര്‍ത്തിക്കും സമാധാനത്തത്തിനുമായി  പറഞ്ഞു നിങ്ങള്‍ ദാജീജിലുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ പോയി  ഈ പാസ്‌പോര്‍ട്ട് കാണിക്കൂ. അവര്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ക്ലീയറന്‍സ്‌ന്‌സ  സ്റ്റാമ്പ് ചെയ്തു തരും.  അപ്പോള്‍ ആ യുവാവ് പറഞ്ഞു ഞങ്ങള്‍ ഇന്നലെ അവിടെ പോയി പാസ്സ്‌പോര്‍ട്ട് നല്‍കി അവര്‍ കമ്പ്യൂട്ടറില്‍ ചെക് ചെയ്തു ' റോ എയര്‍പോര്‍ട്ട്' എന്ന് പറഞ്ഞു പാസ്സ്‌പോര്‍ട്ട് മടക്കി. !! സംശയം. ... ഉറപ്പിച്ച് ഉറക്കെ ഞാന്‍ പറഞ്ഞു '  മാഫി മുഷ്‌കില്, ആകുത് ടികെട് അല്‍ യോം .  റോ എയര്‍പോര്‍ട്ട്.റോ ഹിന്ദ്  '  അവള്‍ അവന്റെ കെയ്യില്‍ കെട്ടിപിടിക്കുന്നതും  കണ്ണുനീര്‍ പൊഴിക്കുന്നതും ഒന്നിച്ചായിരുന്നു.

 

മറ്റൊരു വിഭാഗം ഇക്കാമ ഉള്ളവര്‍. ഇവിടുത്തെ ജോലിയും 'സമ്പാദ്യവും' മതിയാക്കി നാട്ടിലേക്കു മടങ്ങാന്‍ താല്പര്യമുള്ളവര്‍ . പാസ്‌പോര്‍ട്ട്പക്ഷെ കൈയിലില്ല.  ഇക്കാമ ഉണ്ട്. പോകാന്‍ കഴിയാതെ കുറ്റിയില്‍ കെട്ടപെട്ടവര്‍. കഴിഞ്ഞ് ദിനങ്ങളില്‍ പത്തോളം  അത്തരം കേസ്സുകള്‍ വന്നിരുന്നു. ശ്രദ്ധിക്കുക . ജനുവരി 23 മുന്‍പ് ഇക്കമാ തീര്‍ന്നവര്‍ക്കും ചാടിപ്പോയി എന്ന് കേസ് കൊടുത്ത ടുത്തവര്‍ക്കും ആണ് പൊതു മാപ്പിന്റെ ആനുകൂല്യം ലഭിക്കൂ. 

 

കഴിഞ്ഞ മൂന്നു പൊതുമാപ്പുകള്‍ക്കും അതാവശ്യം അല്ലറചില്ലറ സഹായങ്ങള്‍ ചെയ്ത എനിക്ക് ഇങ്ങനെയും പൊതുമാപ്പാകാം എന്നത് വലിയ അത്ഭുതവും സന്തോഷവും തരുന്നു. ഇത്രയും സിമ്പിളായി ഒരു 'കാനോന്‍ ' ചിന്തിക്കാന്‍ കഴിയുന്നില്ല. ഒരാളുപോലും ഈ പൊതുമാപ്പിന്റെ അനുകൂലം വേണ്ടവര്‍ ഈ രാജ്യത്ത് അവശേഷിക്കരുത് എന്നതിന്റെ ഒരു എളിയ അഭ്യര്‍ഥനയാണ്. അത്രക്ക് ലളിത സുഭഗ സുന്ദരമാണ്ഈ പൊതുമാപ്പിന്റെ നിയമാവലികള്‍. ഇത് ഉപയോഗപ്പെടുത്തുവാന്‍ കഴിയാത്തതാവര്‍ക്കു ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയേണ്ടു. നിയമസൃഷ്ടിയില്‍ നിയമ വിരുദ്ധരാക്കപ്പെട്ടവര്‍ക്കുള്ള നിയമത്തിന്റെ കലവറയില്ലാത്ത ആനുകൂല്യം. 

 

അണ്ണാറക്കണ്ണനും തന്നലായത്. യാത്ര കുവൈറ്റ് ഹതഭാഗ്യരായ സഹജീവികളെ  സഹായിക്കാന്‍ മുന്നോട്ടു വന്നത് എടുത്ത് പറയേണ്ടതാണ്. കോണ്‍ട്രാക്ടിലും കമ്പിയാലയിലും കുടുങ്ങി നാട്ടില്‍ പോകാന്‍ കഴിയാതെ കിടക്കുന്ന ഒരു വലിയ വിഭാഗം ടാക്‌സിക്കാരാണ്. പാരതന്ത്ര്യത്തിന്റെ വേദന ശരിക്കും അനുഭവിക്കുന്നവര്‍. തമിഴ് നാട്ടിലെ െ്രെഡവര്‍മാരുടെ സംഘടനയും സേവന പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്കുന്നു. 

 

മുന്‍ കാലങ്ങളിലെ പോലെ തന്നെ ആവശ്യക്കാര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നിട്ടുണ്ട്. വരും ദിനങ്ങളിലും കൂടുതല്‍ സംഘങ്ങളും വ്യക്തികളും തങ്ങളുടെ സഹായങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. പല പ്രമുഖ സംഘങ്ങളും അവരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പൊതുമാപ്പിനുള്ള സഹായങ്ങള്‍ നല്‍കുന്നത് പ്രേത്യേകം ഓര്‍മിപ്പിക്കുന്നു. അവരുടെ പ്രവര്‍ത്തങ്ങള്‍ എംബസ്സി പരിസരത്തേക്കുള്ള ഒഴുക്ക് കുറക്കുവാനും അവിടെ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും സഹായിക്കും. 

 

യാത്രാ രേഖകള്‍ പോലും ശരിയാകുവാനും യാത്രക്കുള്ള പണം ഇല്ലാത്തവയും ഉണ്ട്. പ്രത്യകിച്ച് രോഗികളായി കഴിച്ച് കൂട്ടേണ്ടി വന്നവര്‍. അവര്‍ക്കു കൈത്താങ്ങായി എല്ലാവരും ഉണ്ടാവും.

 

ഒരു ഇന്ത്യക്കാരനെന്ന രീതിയില്‍ അഭിമാന്നി തരുന്ന പ്രവര്‍ത്തങ്ങളാണ് നമ്മുടെ സമൂഹം പൊതുമാപ്പില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.  കുവൈറ്റില്‍ 1990 ലെ ഇറാഖി അധിനിവേശം മുതല്‍ ഈ ചരിത്രം ആവര്‍ത്തിക്കുന്നു.  നമ്മുടെ ദേശീയ, ജനാധിപത്യ മതേതര മൂല്യങ്ങളും കാഴ്ചപാടുകളും ഉയര്‍ത്തിപ്പിടിച്ച് കുവൈറ്റിലെ ഇന്ത്യക്കാരന്റെ അടിയന്തര ഘട്ടങ്ങളെ വിജയപൂര്‍വ്വം തരണം ചെയ്യാന്‍ കൈത്താങ്ങുമായി എത്തിയവരെയെല്ലാം അഭിവാദ്യം ചെയ്യുന്നു.മനസ്സ് മീഡിയ.